സരുണും, അപര്‍ണയും, സൗദയുമെല്ലാം പകര്‍ന്ന വഴികളിലൂടെ കാരുണ്യ സ്പര്‍ശവുമായി അവരെത്തി

By | Monday April 30th, 2018

SHARE NEWS

 

പേരാമ്പ്ര : പേരാമ്പ്ര ഫെസ്റ്റിന്റെ വേദിയില്‍ സരുണും, അപര്‍ണയും, സൗദയുമെല്ലാം കാട്ടിയ കാരുണ്യത്തിന്റെ സ്പര്‍ശവുമായി തങ്ങളുടെ കാര്‍കൂന്തല്‍ കാന്‍സര്‍ രോഗികള്‍ക്കായ് മുറിച്ചു നല്‍കാനെത്തിയത് ഇരുപത്തിനാല് പേര്‍. കാലിക്കറ്റ് ബീ പോസിറ്റീവ് ബ്ലഡ് ഡോണേഷന്‍ ഗ്രൂപ്പ്, ഹയര്‍ ബാങ്ക് തൃശ്ശൂര്‍, ദയ പെയിന്‍ & പാലിയേറ്റീവ് പേരാമ്പ്ര എന്നിവ സംയുക്തമായി ‘കേശദാനം സ്‌നേഹ ദാനം’ എന്ന പേരില്‍ പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കുന്നതിനാവശ്യമായ മുടി ദാനം ചെയ്യുന്നതിനായ് സംഘടിപ്പിച്ച ക്യാമ്പിലാണ് ഇവര്‍ മുടി പകുത്തു നല്‍കിയത്.

പേരാമ്പ്ര ദയയില്‍ നടന്ന ചടങ്ങ് പേരാമ്പ്ര പൊലീസ് എഎസ്‌ഐ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബി പോസിറ്റീവ് ജന. സെക്രട്ടറി എ.ടി. പ്രബീഷ് അധ്യക്ഷത വഹിച്ചു. ദയ സെക്രട്ടറി സുരേഷ് പാലോട്ട്, എസ്.കെ. സജിന്‍, വി.കെ. സന്തോഷ്, ഡോ. ജി.എസ്. അതുല്‍ , ബാബു കൈലാസ്, ആര്‍. വസന്ത, ശ്രീധരന്‍ നൊച്ചാട്, അഭിനന്ദ് സുരേഷ്, ഐ. സുനിത, ശ്രീജേഷ് പേരാമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗംഗ, വാണി, ജസില, ഷമീന, കൃഷണജ (എയിം, പേരാമ്പ്ര) നക്ഷത്ര, രാധ, കീര്‍ത്തന, സുകന്യ, സുകിഷ, നവിത ,ആഷിറ, വിസ്‌ന , സാന്ദ്ര, ലിഗിന, അനഘ, വിനിഷ, നിധീഷ് മലപ്പുറം, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രഫസര്‍ പ്രശാന്ത്, അഫോന, റിയ (സികെജി കോളജ്) രജില, കൃഷ്‌ണേന്ദു, ശ്രീലക്ഷമി എന്നിവരാണ് കേശദാനം സ്‌നേഹ ദാനം പരിപാടിയിലൂടെ മുടി ദാനം ചെയ്തത്.

ഡയാന ലിസ്സി, റജി സുരേഷ്, സുരേഷ് കുമാര്‍, ടി.കെ. ലോഹിതാക്ഷന്‍, ഷിനോജ് എയിം പേരാമ്പ്ര, പട്ടുറുമാല്‍ ഫെയിം ശ്രീജിത്ത് കൃഷ്ണ എന്നിവര്‍ ദാതാക്കള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read