പേരാമ്പ്ര : പേരാമ്പ്ര എസ്റ്റേറ്റ് ലേബര്‍ സെന്ററിന്റെ നേതൃത്വത്തില്‍ എസ്റ്റേറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ലാഭനഷ്ടങ്ങളുടെ കണക്കു പറഞ്ഞു മുന്നൂറോളം തൊഴിലാളികള്‍ ജോലിചെയ്യുന്ന പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര എസ്റ്റേറ്റ് അടച്ചുപൂട്ടാനുള്ള തല്‍പ്പരകക്ഷികളുടെ ശ്രമം അവസാനിപ്പിക്കണമെന്ന് എസ്റ്റേറ്റ് ലേബര്‍ സെന്റര്‍ എച്ച്എംഎസ് യൂണിയന് പ്രസിഡന്റ് കെ.ജി രാമനാരായണന്‍ പറഞ്ഞു.
എസ്റ്റേറ്റ് ഓഫീസിലേക്ക് നടത്തിയ യൂണിയന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
റബ്ബര്‍, കശുവണ്ടി എന്നിവ ധാരാളം ഉല്പാദിപ്പിക്കുന്ന എസ്റ്റേറ്റ് ടൂറിസം സാധ്യത മാത്രം പരിപോഷിപ്പിച്ച് വന്‍ ലാഭത്തില്‍ എത്താവുന്നതാണ് കൂടാതെ ഒരേക്കര്‍ റബ്ബര്‍തോട്ടത്തില്‍ 1600 ഓളം അറബിക്കാകാപ്പിച്ചെടി കൃഷി നടത്താന്‍ കഴിയും.
ഇങ്ങനെ ആയിരത്തോളം ഹെക്ടര്‍ കൃഷിഭൂമിയില്‍ ഇടവിളയായി കാപ്പികൃഷി ചെയ്താല്‍ പേരാമ്പ്ര എസ്റ്റേറ്റ് ചുരുങ്ങിയ വര്‍ഷത്തിനകം ലാഭത്തിലെത്താന്‍ ഒരു പ്രയാസവുമില്ല. കൃഷിയിലെ വൈവിധ്യ വല്‍ക്കരണം നടപ്പാക്കാന്‍ മാനേജ്മെന്റ് തയ്യാറാവണം.

തൊഴിലാളികളുടെ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന് സെക്രട്ടറി വിജു ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. എല്‍ജെഡി പേരാമ്പ്ര മണ്ഡലം സെക്രട്ടറി സി.ഡി പ്രകാശ്, വര്‍ഗീസ് കോലത്ത് വീട്ടില്‍, കെ.പി ശ്രീജിത്ത്, ഭാസ്കരന് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് സി.കെ സുരേഷ്, ജോഷി കെ.ജെ, ജിമ്മി ജോര്‍ജ് , സിന്ധു മൈക്കിള്‍ , അനിതാ ചാക്കോ എന്നിവര്‍ നേതൃത്വം നല്കി.
എസ്റ്റേറ്റ് തൊഴിലാളികളുടെ വേതന വ്യവസ്ഥകളില്‍ കാലാനുസൃതമായ മാറ്റം വരുത്തുക, ടാസ്ക് കളിലെ കാടുവെട്ടിത്തെളിച്ച് തൊഴിലാളികളുടെ ജീവന് സുരക്ഷ ഉറപ്പു വരുത്തി ജോലി സുഗമമായി ചെയ്യാന്‍ നടപടിയെടുക്കുക.
തൊഴിലാളികളുടെ തടഞ്ഞുവച്ച ലീവ് വിത്ത് വേജസ്- മെഡിക്കല്‍ അലവന്‍സ് എന്നിവ അനുവദിക്കുക, എസ്റ്റേറ്റ് ആശുപത്രിയും ആംബുലന്‍സും പ്രവര്‍ത്തന സജ്ജമാക്കുക, ലേബര്‍ ലൈനുകളുടെയും കക്കൂസുകളുടെയും മെയിന്റനന്‍സ് നടത്താന്‍ നടപടി സ്വീകരിക്കുക, ഫെന്‍സിംഗ് നവീകരിച്ച വന്യമൃഗശല്യം തൊഴിലാളികള്‍ കിട്ടിക്കൊണ്ടിരുന്ന യൂണിഫോം മോട്ടിവേഷന്‍ ഫുഡ് അലവന്‍സുകള്‍ പുന:സ്ഥാപിക്കുക.
പണിയായുധങ്ങളുടെ നവീകരണത്തുക അനുവദിക്കുക, ഫെന്‍സിംഗ് നവീകരിച്ച് വന്യമൃഗശല്യം തടയുക, തൊഴിലാളികള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന യൂണിഫോം, മോട്ടിവേഷന്‍ ,ഫുഡ് അലവന്‍സുകള്‍ പുന:സ്ഥാപിക്കുക, പണിയായുധങ്ങളുടെ നവീകരണം തുക അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് മാര്‍ച്ചില്‍ ഉന്നയിച്ചത്.
News from our Regional Network
RELATED NEWS
