പെരുവണ്ണാമൂഴിയിലെ കാട്ടാനകുട്ടി ചെരിഞ്ഞു

By | Monday September 30th, 2019

SHARE NEWS

പേരാമ്പ്ര : കഴിഞ്ഞ ദിവസം പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാന പ്രസവിച്ച ഒരാഴ്ച പ്രായമായ ആനക്കുട്ടി ചെരിഞ്ഞു. പേരാമ്പ്ര എസ്റ്റേറ്റില്‍ റിസര്‍വോയറിനോട് ചേര്‍ന്ന പ്രദേശത്ത് കാട്ടാന പ്രസവിക്കുകയും ആനക്കുട്ടി വെള്ളത്തില്‍ വീഴുകയുമായിരുന്നു.

എസ്റ്റേറ്റിലെ തൊഴിലാളികളാണ് കുട്ടിയാനയെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയിട്ടും തള്ള ആന തിരികെ വന്ന് കുട്ടിയെ കാട്ടിലേക്ക് കൂട്ടികൊണ്ടു പോകാത്തതിനെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ എത്തി ആനക്കുട്ടിയെ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടു പോയി ചികില്‍സ നടത്തി വരികയായിരുന്നു.

ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സത്യനും, ചക്കിട്ടപാറ മൃഗാശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ഡോ. പി.കെ. സന്തോഷും പെരുവണ്ണാമൂഴിയില്‍ ക്യാമ്പ് ചെയ്ത് ആനക്കുട്ടിയെ ചികിത്സിച്ചെങ്കിലും എഴുനേറ്റ് നില്‍ക്കാന്‍ പ്രയാസം കാണിച്ച ആനക്കുട്ടി ഇന്നലെ ഉച്ചയോടെ മരണപെടുകയായിരുന്നു. ഡോ. അരുണ്‍ സത്യന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത് വനത്തില്‍ സംസ്‌കരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read