Categories
headlines

അടുക്കള തോട്ടമത്സരം ; സമ്മാനങ്ങള്‍ നല്‍കി


കൂട്ടാലിട : കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡും കൂട്ടാലിട ജനശ്രീ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും നരയംകുളത്ത് നടപ്പിലാക്കിയ ജൈവ പച്ചക്കറി ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള അടുക്കളതോട്ടമത്സരത്തില്‍ ജേതാക്കളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.


മികച്ച തോട്ടമൊരുക്കിയ ഒതയോത്ത് ഗീതാ ശശി, തണ്ടപ്പുറത്തുമ്മല്‍ ദാമോദരക്കുറുപ്പ്, തമ്പ്രാന്‍ കണ്ടി ഗീത  എന്നിവര്‍ക്ക് വാര്‍ഡ് മെംബര്‍ ടി. പി. ഉഷ സമ്മാനങ്ങള്‍ നല്‍കി.

സൊസൈറ്റി സെക്രട്ടറി രതീഷ് ഇരിക്കമ്പത്ത്, ഷീന ജയന്ത്, എസ്.എം. അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു. എട്ടിനം പച്ചക്കറിവിത്തുകള്‍ വാര്‍ഡിലെ 400 റോളം വീടുകളില്‍ എത്തിച്ചു നല്‍കി.


വിത്ത് നടുന്നതും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും വാട്‌സ്ആപ്പില്‍ അയക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ നിന്നാണ് മികച്ച തോട്ടങ്ങളെ കണ്ടെത്തിയത്.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP