കെ.കെ. ലീല ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

By | Monday August 26th, 2019

SHARE NEWS

പേരാമ്പ്ര : കോണ്‍ഗ്രസിലെ കെ.കെ. ലീല ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ഷൈലജ ചെറുവോട്ട് മുന്‍ധാരണ പ്രകാരം രാജിവെച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ലീലക്ക് 10 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി.കെ. സുമതിക്ക് 9 വോട്ടും ലഭിച്ചു. റിട്ടേണിംഗ് ഓഫീസറായ ചങ്ങരോത്ത് കൃഷി ഓഫീസര്‍ പി.കെ. ജിഷ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read