കെ.കെ രജിഷ് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി

By | Monday March 23rd, 2020

SHARE NEWS

പേരാമ്പ്ര : കര്‍ഷകമോര്‍ച്ച കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി കെ.കെ.രജീഷിനെ കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ: ജയസൂര്യന്‍ നിയമിച്ചു.

എബിവിപി ആവള ഗവ. ഹൈസ്‌കൂള്‍ യൂണിറ്റ് പ്രസിഡണ്ട്, ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷക്, യുവമോര്‍ച്ച ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. വിദ്യാര്‍ത്ഥി സെല്‍ മേപ്പയ്യൂര്‍ മണ്ഡലം കണ്‍വീനര്‍, യുവമോര്‍ച്ച മേപ്പയ്യൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്,

യുവമോര്‍ച്ച പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട്, ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട്, കര്‍ഷക മോര്‍ച്ച കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചതിനു ശേഷമാണ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലേക്കും, കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കും ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിട്ടുണ്ട്. പേരാമ്പ്രക്കടുത്ത് ചെറുവണ്ണൂര്‍ സ്വദേശിയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read