Categories
headlines

പേരാമ്പ്ര മേഖലയില്‍ കോവിഡ് അതിതീവ്രം; 7 പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും അടച്ചു


പേരാമ്പ്ര: പേരാമ്പ്ര ഉള്‍പ്പെടെ 7 സമീപ പഞ്ചായത്തുകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു കൊണ്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.


പേരാമ്പ്ര, കായണ്ണ, കൂരാച്ചുണ്ട്, കോട്ടൂര്‍, കൂത്താളി, ചക്കിട്ടപാറ, നടുവണ്ണൂര്‍ തുടങ്ങിയ പഞ്ചായത്തുക ളിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

കൂടാതെ സമീപ പഞ്ചായത്തുകളായ ഉള്ള്യേരി, ബാലുശ്ശേരി തുടങ്ങിയവിടങ്ങളിലും അടച്ചു. ഈ പഞ്ചായത്തുകളുടെ ചുറ്റളവില്‍ നിന്നും ആരും പുറത്തേക്കോ അകത്തേക്കോ പ്രവേശിക്കാന്‍ പാടില്ല.


ഇക്കാര്യം തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും പോലീസും ഉറപ്പുവരുത്തും. കോവിഡ് പോസിറ്റീവ് ആയവരും ലക്ഷണങ്ങളുള്ളവരും ഇവരുമായി സമ്പര്‍ക്കമുള്ളവരും നിര്‍ബന്ധമായും ക്വാറന്റൈനില്‍ തുടരേണ്ടതാണ്.

മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളിലും പഞ്ചായത്തുകളിലുമുള്ള എല്ലാവരെയും ഒരാഴ്ചക്കകം കോവിഡ് പരിശോധനക്ക് വിധേയമാക്കും
.


ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമേ അനുവദിക്കു.

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഹോം ഡെലിവറിമാത്രമേ ഉണ്ടായിരിക്കുള്ളൂ.
. അക്ഷയകേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും രാവിലെ 7.00 മണി മുതല്‍ ഉച്ചയ്ക്ക് 2.00 മണി വരെയേ പ്രവര്‍ത്തിക്കൂ.

വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം വാര്‍ഡ് RRT കളുടെ സഹായം തേടാവുന്നതാണ്.

ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും, നിരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല.

പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവര്‍ ഈ വാര്‍ഡുകളില്‍ ഒരിടത്തും നിര്‍ത്താന്‍ പാടില്ല.

രാത്രി 7.00 മണി മുതല്‍ രാവിലെ 5.00 മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിരിക്കും. അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP