Categories
headlines

കൂനിയോട് ആറാട്ട് മഹോത്സവം മാര്‍ച്ച് ഒന്നിന് ആരംഭിക്കും

പേരാമ്പ്ര: കൂനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം മാര്‍ച്ച് ഒന്നിന് ആരംഭിക്കും. മാര്‍ച്ച് മൂന്നുവരെയാണ് മഹോത്സവം.


ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

ഫെബ്രുവരി 25 ന് നടക്കുന്ന കൊടിയേറ്റത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്ര ചടങ്ങുകള്‍ മാത്രമായായിരിക്കും ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം നടത്തപ്പെടുക.


ഉത്സവത്തോടനുബന്ധിച്ച് ദിവസവും വിശേഷാല്‍ പൂജകളും മാര്‍ച്ച് ഒന്നിന് ചെറിയ കളംപാട്ട്, 2ന് വലിയ കളംപാട്ട്.

സമാപന ദിവസമായ മാര്‍ച്ച് മൂന്ന് ആറാട്ട് ദിനത്തില്‍ തിരുവായുധ വരവ്, ഇളനീര്‍ക്കുലവരവ്, അങ്ങാടി എഴുന്നള്ളത്ത്, കരിമരുന്ന് പ്രയോഗം, തായമ്പക, ആറാട്ട് എഴുന്നള്ളത്ത്, കുളിച്ചാറാട്ട്, പൂരക്കളി, ചുറ്റെഴുന്നള്ളത്ത്, രുധിരക്കോലം എന്നിവ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP