ഗാന്ധി സ്മൃതി ദീപം തെളിയിക്കലും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി

By | Sunday February 2nd, 2020

SHARE NEWS

പേരാമ്പ്ര : കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തില്‍ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ വിമുക്തിയുടെയും ലൈബ്രറി നേതൃസമിതിയുടെയും ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി ദീപം തെളിയിക്കലും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.

നാളത്തെ കേരളം ലഹരി മുക്ത നവകേരളം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ. നാരായണന്‍ ദീപം കൊളുത്തി. ഗ്രാമ പഞ്ചായത്ത് അംഗം പി. രാധ സംസാരിച്ചു നേതൃസമിതി കണ്‍വീനര്‍ പി. അച്ചുതന്‍ സ്വാഗതവും താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ പി. നളിനി നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read