കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം മത്സര വിജയികളെ അനുമോദിച്ചു

By | Sunday November 10th, 2019

SHARE NEWS

പേരാമ്പ്ര : കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം വിവിധ കലാ സാഹിത്യ മത്സര വിജയികളെ അനുമോദിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് എന്‍. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി. രാധ അധ്യക്ഷത വഹിച്ചു.

സര്‍ഗോത്സവം സംസ്ഥാന മത്സരത്തില്‍ ഉപന്യാസ രചനയില്‍ ബി ഗ്രേഡ് നേടിയ ദേവനന്ദന, കാര്‍ട്ടൂണ്‍ രചനയില്‍ വിജയിച്ച കിരണ്‍ദേവ്, താലൂക്ക് തല വായനാ മത്സര വിജയി എന്‍.കെ. നിഷ എന്നിവര്‍ക്ക് ഉപഹാരം നല്‍കി.

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഇ.കെ. സുമ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ. നാരായണന്‍ എന്നിവര്‍ വിവിധ മത്സര വിജയികള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. പി. അച്ചുതന്‍ സ്വാഗതവും ടി. കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read