പേരാമ്പ്ര: ഉല്പാദക മേഖലയ്ക്കും സേവന മേഖലയ്ക്കും പ്രാധാന്യം നല്കി കൂത്താളി ഗ്രാമപഞ്ചായത്ത് 2020-21 വര്‍ഷത്തെ ബജറ്റ്.

പ്രാരംഭ ബാക്കി 27,00000 രൂപ കൂടി ചേര്‍ത്താല്‍ 303806747 രൂപ പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാര്‍ അവതരിപ്പിച്ചത്. വരും വര്‍ഷത്തെ എല്ലാ മേഖലകളിലും കൂടി പ്രതീക്ഷിക്കുന്ന ആകെ ചെലവ് 302173932 രൂപയാണ്്.
തനത് വരുമാനവും മറ്റ് സര്‍ക്കാര്‍ ഫണ്ടുകളും കുറഞ്ഞ ഗ്രാമപഞ്ചായത്തെന്ന നിലയ്ക്ക് തനത് ഫണ്ട് വര്‍ധിപ്പിക്കുന്നതിന് പരിശ്രമിക്കും.
ഇതിന്റെ ഭാഗമായി ലഭ്യമായ സര്‍ക്കാര്‍ ഫണ്ടുകള്‍ ഗ്രാമപഞ്ചായത്തിന്റെ ആവശ്യത്തിനനുസരിച്ച് ക്രമീകരിച്ച് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി ഫലപ്രാപ്തി നേടുക എന്ന ലക്ഷ്യത്തോ ടെയാണ് ബജറ്റ് രൂപപ്പെടുത്തി യിരിക്കുന്നത്.
ഉല്പാദക മേഖലക്കൊപ്പം സേവന മേഖലയ്ക്കും പ്രാധാന്യം നല്കിയ ബജറ്റില്‍ പ്രാദേശിക വികസനത്തിന് ആവശ്യമായ പരിഗണന നല്‍കും. സേവന മേഖലയ്ക്ക് 139245682 രൂപ വകയിരു ത്തിയപ്പോള്‍ ഉല്പാദന മേഖലയ്ക്ക് 3984250 രൂപ നീക്കിവച്ചു.

ഗ്രാമപഞ്ചായത്തിലെ പ്രധാന പ്രശ്നമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി 100000 രൂപ നീക്കിവച്ചു.
ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് പ്രത്യേക ആരോഗ്യ പരിപാടികള്‍ക്ക് 1468800 മാറ്റിവച്ചു.
തൊഴിലുറപ്പ് പദ്ധതികള്‍ക്കായി 150200000 രൂപ വകയിരുത്തിയപ്പോള്‍ റവന്യൂ ചെലവുകള്‍ക്കായി 75997200 രൂപയും റോഡുകള്‍ക്കായി 35500000 രൂപയും മാറ്റിവച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു അധ്യക്ഷത വഹിച്ചു.
News from our Regional Network
RELATED NEWS
