Categories
headlines

ഗ്രാമശ്രീ റസിഡന്‍സ് അസോസിയേഷന്‍ അനുമോദന യോഗം സംഘടിപ്പിച്ചു

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡില്‍ നിന്നും
വിജയിച്ച കെ.പി സജീഷിനെയും എല്‍എസ്എസ് ജേതാക്കളെയും ഗ്രാമശ്രീ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.


പൈതോത്ത് പള്ളിത്താഴ വെച്ച് നടത്തിയ പരിപാടി നടന്‍ മുഹമ്മദ് പേരാമ്പ ഉദ്ഘാടനം ചെയ്തു. വേദനിക്കുന്നവരെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നവരായിരിക്കണം തെരെഞ്ഞെടുക്കപ്പെട്ടവര്‍ എന്ന് അദ്ദേഹം പറഞ്ഞു.

എ.സി. ദേവദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.പി. സജീഷിനെ പത്മനാഭന്‍ നമ്പ്യാര്‍ പൊന്നാട അണിയിച്ച് അനുമോദിച്ചു.


പൈതോത്ത് ജിഎല്‍പി സ്‌കൂളില്‍ നിന്നും 2019-20 അധ്യയന വര്‍ഷത്തില്‍ എല്‍എസ്എസ് പരിക്ഷയില്‍ മികച്ച വിജയം നേടിയ കെ. നേഹ, കെ.ടി. തീര്‍ത്ഥ എന്നീ വിദ്യാര്‍ത്ഥിനികളെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.

എ.സി പ്രദീപന്‍ സ്വാഗതവും കെ. സുബ്രമണ്യന്‍ നന്ദിയും പറഞ്ഞു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

RELATED NEWS


NEWS ROUND UP