പശ്ചാത്തല കാര്‍ഷിക മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കി കൂത്താളി ഗ്രാമപഞ്ചായത്ത്

By | Friday November 30th, 2018

SHARE NEWS

പേരാമ്പ്ര : പശ്ചാത്തല മേഖലക്കും, കാര്‍ഷിക മേഖലക്കും മുന്‍തൂക്കം നല്‍കുന്ന പദ്ധതികളുമായി കൂത്താളി ഗ്രാമപഞ്ചായത്ത് 2019-20 വികസന സെമിനാര്‍ സംഘടിപ്പിച്ചു. പേരാമ്പ്ര മണ്ഡലം വികസന മിഷന്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി അധ്യക്ഷനായിരുന്നു.

ഗ്രാമപഞ്ചായത്തിലെ നാളികേര കര്‍ഷകര്‍ക്ക് ആവശ്യമുള്ള വളം ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകരില്‍ നിന്നും വാങ്ങി ജൈവ വളമാക്കി വിതരണം ചെയ്യുന്ന പദ്ധതിക്ക് വികസന സെമിനാര്‍ അംഗീകരം നല്‍കി. കൂത്താളി ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുതിനുള്ള പദ്ധതി ഈ വാര്‍ഷിക പദ്ധതിയുടെ പ്രധാന ലക്ഷ്യമായി വികസന സെമിനാര്‍ അംഗീകരിച്ചു.

സെമിനാറില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജേക്കബ് ജോര്‍ജ്ജ്, കെ.എം. പുഷ്പ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.പി. കാര്‍ത്ത്യായനി, ഇ.കെ. സുമ, പി.ആര്‍. സാവിത്രി, ഇ.ടി. സത്യന്‍, വി.എം. അനൂപ് കുമാര്‍, ഷിജു പുല്യോട്ട്, സുരേന്ദ്രന്‍, പി.എം. ബിന്ദു, രാധ പള്ളിയാറക്കണ്ടി എന്നിവര്‍ സംസാരിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read