കൂത്താളി ഗ്രാമപഞ്ചായത്ത് ഭരണ സമിതി വാര്‍ഷികാഘോഷം

By | Sunday December 15th, 2019

SHARE NEWS

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നാലാം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിമുക്തി ലഹരി വിരുദ്ധ ബോധവത്ക്കരണം, കാര്‍ഷിക സെമിനാര്‍, പാലിയേറ്റീവ് വളണ്ടിയര്‍ സംഗമവും എകദിന പരിശീലനവും ഐഎസ്ഒ പ്രഖ്യാപനം, എംസിഎഫ് തറക്കല്ലിടല്‍, ലൈഫ് വീടിന്റെ താക്കോല്‍ ദാനം, ഘോഷയാത്ര എന്നിവ നടത്തി.

സമാപന സമ്മേളനം ഉദ്ഘാടനവും ലൈഫ് പദ്ധതിയുടെ താക്കോല്‍ ദാനവും മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ. ബാലന്‍ ഭരണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന സി. മുരളി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മപേഴ്‌സണ്‍ ഇ.പി. കാര്‍ത്ത്യായനി, ബ്ലോക്ക് പഞ്ചായത്ത് അംഗം സൗഫി താഴെകണ്ടി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഇ.വി. മധു, ഇ.കെ. സുമ, ബിജി കണ്ണിപൊയില്‍, ഗ്രാമപഞ്ചായത്ത് അംഗം ഇ.ടി. സത്യന്‍, കെ. നാരായണന്‍, കെ. കുഞ്ഞമ്മത്, സത്യന്‍ കടിയങ്ങാട്, ഇ. കുഞ്ഞിരാമന്‍, ആവള ഹമീദ്, പി.കെ.എം. ബാലകൃഷ്ണന്‍, ദിനേശ് കാപ്പുങ്കര, ടി.പി. സരള എന്നിവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പുഷ്പ സ്വാഗതം പറഞ്ഞ ചടങ്ങിന് സെക്രട്ടറി ജേക്കബ്ബ് ജോര്‍ജ്ജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുടുംബശ്രീ കലാമേളയും തുടിതാളം നാടന്‍ പാട്ടുകളും അരങ്ങേറി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read