കൂത്താളി ഗ്രാമപഞ്ചായത്ത് കെയര്‍ഹോം ശിലാസ്ഥാപനം നടത്തി

By | Friday December 21st, 2018

SHARE NEWS

പേരാമ്പ്ര : പ്രളയദുരന്ത പുന:രധിവാസ ഭവന നിര്‍മ്മാണത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച് വരുന്ന കെയര്‍ ഹോം പദ്ധതി കൂത്താളി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്നു. കരിമ്പില മൂലയില്‍ കമലാക്ഷിയുടെ വീട് നിര്‍മ്മാണം കൂത്താളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഇന്ന് കാലത്ത് സഹകരണ സംഘം അസിസ്റ്റന്റ് റജിസ്ട്രാര്‍ കെ. രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസ്സന്‍ കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ബാങ്ക് സെക്രട്ടറി പി.പി. ശ്രീലത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു, ഓണിയില്‍ മോഹന്‍ ദാസ്, കെ.എം. ബാലകൃഷ്ണന്‍, ഉമ്മര്‍ തണ്ടോറ, കെ. ശ്രീനിവാസന്‍, ആബിത, കെ. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് പി.കെ. നാരായണന്‍ നായര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ. യൂസഫ് നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read