കൂത്താളി ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നു

By | Friday May 24th, 2019

SHARE NEWS

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലേയും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഈ മാസം 25 മുതല്‍ ജൂണ്‍ 20 വരെ താഴെ പറയുന്ന വിധത്തില്‍ കൂത്താളി എയുപി സ്‌കൂളില്‍ വെച്ച് നടക്കുന്നതാണ്.

ആദ്യഘട്ടത്തില്‍ ഒരു കുടുംബത്തിലെ ഒരാള്‍ മാത്രം കാര്‍ഡ് പുതുക്കിയാല്‍ മതി. റേഷന്‍ കാര്‍ഡ്, നിലവിലെ ഇന്‍ഷുറന്‍സ് കാര്‍ഡ്, പുതുക്കുന്ന ആളുടെ ആധാര്‍കാര്‍ഡ്, 50 രൂപ എന്നിവ സഹിതം കുടുംബത്തിലെ ഒരാള്‍ വന്ന് കാര്‍ഡ് പുതുക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കാര്‍ഡ് പുതുക്കുന്ന വാര്‍ഡും തിയ്യതിയും വാര്‍ഡ് 1 (മെയ് 25, 26), വാര്‍ഡ് 2 (മെയ് 27, 28), വാര്‍ഡ് 3 (മെയ് 29, 30), വാര്‍ഡ് 4 (മെയ് 31, ജൂണ്‍ 1), വാര്‍ഡ് 5 (ജൂണ്‍ 2, 3), വാര്‍ഡ് 6 (ജൂണ്‍ 4, 6), വാര്‍ഡ് 7 (ജൂണ്‍ 7, 8), വാര്‍ഡ് 8 (ജൂണ്‍ 9, 10), വാര്‍ഡ് 9 (ജൂണ്‍ 11, 12), വാര്‍ഡ് 10 (ജൂണ്‍ 13, 14), വാര്‍ഡ് 11 (ജൂണ്‍ 15, 16), വാര്‍ഡ് 12(ജൂണ്‍ 17, 18), വാര്‍ഡ് 13 (ജൂണ്‍ 19, 20).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read