കൂത്താളി ഗ്രാമപഞ്ചായത്ത് നൂറിന്റെ മികവില്‍

By | Wednesday April 3rd, 2019

SHARE NEWS

പേരാമ്പ്ര : കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതിചെലവിലും നികുതി പിരിവിലും കൈവരിച്ച മികവിന് സര്‍ക്കാറില്‍ നിന്നും കൂത്താളി ഗ്രാമപഞ്ചായത്തിന് പ്രത്യേക അനുമോദനം ലഭിച്ചു.

2018-19 വര്‍ഷത്തിലും വികസന ഫണ്ട് (ജനറല്‍) നൂറ് ശതമാനവും മെയിന്റനന്‍സ് ഫണ്ട് 91 ശതമാനവും ചെലവഴിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചു. 100 ശതമാനം കെട്ടിട നികുതിയും ലൈസന്‍സ് നികുതിയും, തൊഴില്‍നികുതിയും പിരിച്ചെടുത്ത ഗ്രാമ പഞ്ചായത്ത് ഈ വര്‍ഷം തന്നെ ഐ.എസ്.ഒ അംഗീകാരം വാങ്ങുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു.

പേരാമ്പ്ര പി.എ.യുവിലും, പേരാമ്പ്ര ബ്ലോക്കിലും പദ്ധതി ചെലവില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നതിനും 100 ശതമാനം നികുതി പിരിച്ചെടുക്കുന്നതിനും പ്രയത്‌നിച്ച മുഴുവന്‍ ജീവനക്കാരെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടിയും ഭരണസമിതിയും കൂത്താളി ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതിയും അഭിനന്ദിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read