കിടപ്പ് രോഗികളുടെ കുടുംബങ്ങള്‍ക്ക് ഓണകിറ്റും ഓണക്കോടി വിതരണം ചെയ്തു

By | Friday September 6th, 2019

SHARE NEWS

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തും പാലിയേറ്റീവും സംയുക്തമായി കിടപ്പ് രോഗികളുടെ കുടുംബങ്ങള്‍ക്ക് ഓണകിറ്റും ഓണക്കോടിയും വിതരണം ചെയ്തു.

കൂത്താളി വിളയാട്ട്കണ്ടിമുക്ക് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.വി. മധു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. സാവിത്രി, ഇ.ടി. സത്യന്‍, ഇ.പി. സുരേന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, ടി.വി. മുരളി, ഇ.പി. രവി, പി. സജീഷ്, എ.എം. മനു, എ.ജി. സുജാത എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read