കൂത്താളിയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ മുടങ്ങി

By | Monday June 3rd, 2019

SHARE NEWS

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ മുടങ്ങി. സര്‍വര്‍ തകരാറിലായതാണ് മുടങ്ങാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. 5 ാം വാര്‍ഡിലുള്ളവരുടെ കാര്‍ഡാണ് ഇന്ന് പുതുക്കേണ്ടിയിരുന്നത്.

പുതുക്കല്‍ കേന്ദ്രത്തിന് കിലോമീറ്ററുകള്‍ അപ്പുറത്തു നിന്ന് അതികാലത്ത് മുതല്‍ ആളുകള്‍ ഇവിടെ എത്തി വരി നില്‍ക്കുന്നുണ്ടായിരുന്നു. നൂറ്റമ്പതോളം പേര്‍ക്ക് ടോക്കണ്‍ നല്‍കിയ ശേഷമാണ് പുതുക്കല്‍ പക്രിയ നടക്കില്ലെന്ന് അറിയുന്നത്. നാനൂറില്‍പരം ആളുകള്‍ ഈ സമയം ഇവിടെ എത്തിയിരുന്നു. റംസാന്‍ നോമ്പ് കാലമായതിനാല്‍ ഭക്ഷണം പോലും കഴിക്കാതെ എത്തിയ സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ ഏറെ ബുദ്ധിമുട്ടി.

ചിലര്‍ പഞ്ചായത്ത് അധികൃതരുമായും ഇന്‍ഷൂറന്‍സ് അധികൃതരുമായും വാക്വാദങ്ങള്‍ നടന്നു. കഴിഞ്ഞ ദിവസം വരെ കൂത്താളി എയുപി സ്‌കൂളില്‍ വെച്ചു നടന്ന കാര്‍ഡ് പുതുക്കല്‍ ഇന്നലെ മുതല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാറ്റിയതായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കാര്‍ഡു പുതുക്കലില്‍ വേണ്ടത്ര ജീവനക്കാരോ കമ്പ്യൂട്ടറുകളോ ഇല്ലാത്തതിനാല്‍ ജനങ്ങള്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ട അവസ്ഥയുണ്ടായിരുന്നു.

പഞ്ചായത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ പുതുക്കല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാത്തതും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയതായി നാട്ടുകാര്‍ പറയുന്നു. മറ്റ് പഞ്ചായത്തുകളില്‍ പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും പുതുക്കല്‍ കേന്ദ്രം ഉള്ളപ്പോള്‍ കുത്താളിയില്‍ ഒരൊറ്റ കേന്ദ്രത്തില്‍ വച്ചാണ് കാര്‍ഡ് പുതുക്കുന്നത്. ഇത് കാര്‍ഡ് പുതുക്കല്‍ ഏറ്റെടുത്ത ഏജന്‍സിയെ സഹായിക്കാനാണെന്നും അവര്‍ ഉപയോഗിക്കുന്ന കമ്പനിയുടെ നെറ്റ് വര്‍ക്ക് കൂത്താളി അങ്ങാടിയില്‍ മാത്രമേ കിട്ടുകയുള്ളുവെന്നും ഇത്തരം ഏജന്‍സികള്‍ ഒരു സേവനദാതാവിനെ മാത്രം ആശ്രയിക്കാതെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പുവരുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പഞ്ചായത്ത് അധികൃതരും ഇര്‍ഷൂറന്‍സ് ഏജന്‍സിയും വളെര ലാഘവേത്താടെയാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും അവര്‍ ആരോപിച്ചു. അതേ സമയം ഇന്നലെ നടത്താനിരുന്ന 5ാം വാര്‍ഡ് ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ സര്‍വ്വര്‍ തകരാറായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായ് ഗ്രാമപഞ്ചായത്ത് അംഗം റഹ്മത്ത് മുണ്ടക്കുറ്റി അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read