തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണറുകള്‍ നിര്‍മ്മിച്ചു

By | Wednesday July 3rd, 2019

SHARE NEWS

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണറുകള്‍ നിര്‍മ്മിച്ചു. പദ്ധതി പ്രകാരം 106 കിണറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

19 കിണറുകളുടെ പ്രവൃത്തി നടന്നു വരുന്നു. 80 ലക്ഷം രൂപ ചെലവഴിച്ചാണ് കിണറുകളുടെ നിര്‍മ്മാണം നടക്കുന്നത്. കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

19 കുളങ്ങളും നിര്‍മ്മിച്ച് കഴിഞ്ഞു. കടുത്ത ജലക്ഷാമമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി കിണര്‍ റീചാര്‍ജ് പദ്ധതി 2019-20 വര്‍ഷത്തില്‍ നടപ്പാക്കുന്നതോടൊപ്പം മുടങ്ങി കിടക്കുന്ന 3 ജലനിധി പദ്ധതികളും നടപ്പു വര്‍ഷം പൂര്‍ത്തിയാക്കും. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 ലെ ആര്‍പ്പാംകുന്നത്ത് ശ്രീജന്റെ വീട്ടില്‍ നിര്‍മ്മിച്ച കിണര്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി നിര്‍വ്വഹിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read