സ്‌കൂള്‍ ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനവും ഉന്നത വിജയികളെ ആദരിക്കലും

By | Saturday August 24th, 2019

SHARE NEWS

 

പേരാമ്പ്ര : കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനവും വിവിധ തലങ്ങളില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ചടങ്ങുകള്‍ പ്രശസ്ത എഴുത്തുകാരന്‍ യു.കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് യൂസഫ് കളരിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വി.എം. അനൂപ് കുമാര്‍, പി.കെ. സുജീവന്‍, കെ.എസ്. റീന, പി.കെ. ഷിബിത, ആര്‍. സജീവന്‍, ജമീല
തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് പത്താം ക്ലാസിലെ, യുകെ കുമാരന്‍ രചിച്ച ഓരോ വിളിയും കാത്ത് എന്ന കഥയെ ആസ്പദമാക്കി അദ്ദേഹം കുട്ടികളുമായി സംസാരിച്ചു. നിരഞ്ജന ആദര്‍ശ് , ശിവാനി ശിവദാസ് എന്നിവര്‍ ഗ്രന്ഥകാരനുമായി വായനാനുഭവം പങ്കുവെച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read