വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി കൂത്താളി വിഎച്ച്എസ്എസ് അധ്യാപകര്‍

By | Sunday April 5th, 2020

SHARE NEWS

പേരാമ്പ്ര : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ച പ്രത്യേക സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂത്താളി വിഎച്ച്എസ്എസിലെ അധ്യാപകര്‍ കൈത്താങ്ങാവുന്നു.

സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ അധ്യാപകരില്‍ നിന്നും സ്വരൂപിച്ച പണം കൊണ്ട് 100 വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് സഹായം എത്തിച്ചു. സ്‌കൂള്‍ പരിസരത്തുള്ള അദ്ധ്യാപകര്‍ വിതരണത്തിന്റെ ചുമതല ഏറ്റെടുത്തു. പഞ്ചസാര, വെളിച്ചെണ്ണ, പച്ചക്കറി, പയര്‍വര്‍ഗങ്ങള്‍ എന്നിവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read