നവീകരിച്ച പൈതോത്ത് ഉണ്ണികണ്ടികുളം നാടിന് സമര്‍പ്പിച്ചു

By | Tuesday February 18th, 2020

SHARE NEWS

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പൈതോത്ത് ഉണ്ണികണ്ടികുളം നാടിന് സമര്‍പ്പിച്ചു. 2019- 20 വാര്‍ഷിക പദ്ധതിയില്‍ നിന്നും 3, 34,000 രൂപയും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും 51,000 രൂപയും വകയിരുത്തിയാണ് കുളം നവീകരിച്ചത്.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കെ.എം. പുഷ്പ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.വി. മധു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ. സുമ, പി.ആര്‍. സാവിത്രി, വി.എം. അനൂപ്കുമാര്‍, പി. രാധ, പി. കൃഷ്ണദാസ്, പി. രാജന്‍, എംജിഎന്‍ആര്‍ഇജിഎസ് എഇ ശരത്, ബിനോയ് എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ പി.എം. രവീന്ദ്രന്‍ സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ അനീഷ് നന്ദിയും പറഞ്ഞു.

സ്വാതന്ത്ര സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന യു.കെ. പണിക്കരുടെ ഓര്‍മ്മക്കായി കുടുംബാംഗങ്ങളായ പി. ബാലന്‍, യു.കെ. ബിനോയ്‌ലാല്‍ എന്നിവര്‍ സംഭാവന ചെയ്തതാണ് 15 സെന്റ് ഓളം വരുന്ന കുളവും പരിസരവും.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read