സേവന ഉല്പാദന മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കി കൂത്താളി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്

By | Wednesday March 25th, 2020

SHARE NEWS

പേരാമ്പ്ര : സേവന ഉദ്പാദന മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി കൂത്താളി ഗ്രാമപഞ്ചായത്തിന്റെ 2020 – 21 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പുഷ്പ അവതരിപ്പിച്ച ബഡ്ജറ്റില്‍ 20,13,861 രൂപ പ്രാരംഭ ബാക്കിയും 22,59,94.500 രൂപ വരവും 22,73,10,500 ചെലവും 6,97,861 മിച്ചവും പ്രതീക്ഷിക്കുന്നു.

സേവന മേഖലയില്‍ 15,54,61,500 രൂപയും ഉല്പാദന മേഖലയില്‍ 24,22,500 രൂപയുമാണ് വകയിരുത്തിയത്. കുടിവെള്ളത്തിന് 16,40,000 രൂപയും, തൊഴിലുറപ്പ് പദ്ധതിക്ക് 14,10,75,000 രൂപയും വകയിരുത്തിയിട്ടുണ്ട്. മുഴുവന്‍ ഭവന രഹിതര്‍ക്കും ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിച്ചു നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസത്തെ തൊഴില്‍ ഉറപ്പു വരുത്തും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജേക്കബ്ബ് ജോര്‍ജ്ജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read