ചെങ്ങോടുമല ഖനന നീക്കത്തിനെതിരെ ഉപവാസ സമരം തുടങ്ങി

By | Sunday July 5th, 2020

SHARE NEWS

പേരാമ്പ്ര (July 05): ജൂലൈ ഏഴിന് നടക്കുന്ന സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതി യോഗത്തില്‍ ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കോട്ടൂര്‍ പഞ്ചായത്ത് സര്‍വ്വകക്ഷി സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കൂട്ടാലിടയില്‍ അനിശ്ചിതകാല പകല്‍ ഉപവാസ സമരം തുടങ്ങി.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതാവ് പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. രണ്ട് അംഗ സംഘം ചെങ്ങോടുമല സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ചെങ്ങോടുമല സന്ദര്‍ശിച്ച് രണ്ട് വിദഗ്ധ സംഘങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മലയുടെ പാരിസ്ഥിതിക പ്രാധാന്യം അക്കമിട്ട് നിരത്തുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയുള്ളതാണ് ഇപ്പോള്‍ വന്ന വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടെന്ന് കുഞ്ഞിക്കണ്ണന്‍ ചൂണ്ടിക്കാട്ടി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട് അധ്യക്ഷത വഹിച്ചു.ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ചന്ദ്രന്‍, ഷീജ കാറാങ്ങോട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി. ഷാജു, കെ. കെ. അബൂബക്കര്‍, സജി പാറക്കല്‍, നിസാര്‍ ചേലേരി, ടി. എം. കുമാരന്‍, പി.കെ. ഗോപാലന്‍, ആര്‍. ബി. രാജേഷ്, ശ്രീലത ഉത്രാലയം, എം.കെ. സതീഷ്, വി.വി. ജിനീഷ് എന്നിവരാണ് ഒന്നാം ദിനത്തില്‍ ഉപവാസമിരുന്നത്.

കല്പകശ്ശേരി ജയരാജന്‍, ബി. ജെ. പി സംസ്ഥാന സെക്രട്ടറി അഡ്വ: പ്രകാശ് ബാബു, കെ. കെ. ബാലന്‍, കെ. ഹമീദ് എന്നിവര്‍ സംസാരിച്ചു.

The indefinite day-long hunger strike began on July 7 at the State Environmental Impact Assessment Committee meeting under the aegis of the Kottoor Panchayat All-Strike Committee demanding environmental clearance for the Chengodumala mining.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read