ഗ്രാമോദയവായനശാലയ്ക്ക് കോട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്‌നേഹോപഹാരം

By | Thursday June 11th, 2020

SHARE NEWS

പേരാമ്പ്ര (June 11): അടിസ്ഥാന സൗകര്യം ഇല്ലാത്തെ ഓണ്‍ലൈന്‍ വിദ്യഭ്യാസത്തിന് പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി കോട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കുന്നരം വെള്ളി ഗ്രാമോദയ വായനശാലയ്ക്ക് സൗജന്യമായി എല്‍ഇഡി ടിവി നല്‍കി.

ഈ കോറോണ കാലത്ത് കോട്ടൂര്‍ ബാങ്ക് 10000 രൂപ വരെ പലിശ രഹിത സ്വര്‍ണ വായ്പയും കൂട്ടാലിട പാലിയേറ്റീവ് കെയറിനു മരുന്ന് വിതരണം നടത്തുകയും കോട്ടൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന് സാനിറ്റൈസര്‍ വിതരണവും കോവിഡ് കാലത്തെ ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി 3500 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു.

കൂടാതെ ഒരു പെന്‍ഷനും ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപയുടെ പെന്‍ഷന്‍ 1700 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുകയും, ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തെങ്ങിന്‍ തൈ നടുകയും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബാങ്കിന്റെ നേതൃത്വത്തില്‍ കാര്‍ഷിക പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കുന്നരം വെള്ളി ഗ്രാമോദയ വായനശാലയ്ക്ക് നല്‍കിയ എല്‍ഇഡി ടിവി ബാങ്ക് പ്രസിഡണ്ടും പ്രിയേഷ് പ്രീതിയും സെക്രട്ടറി പി. ജയരാജനും കൂടി വായനശാല സെക്രട്ടറി ഇ. ഗോവിന്ദന്‍ നമ്പീശന് കൈമാറി. ചടങ്ങില്‍ വി.വി. ബാലകൃഷ്ണന്‍, കോട്ടൂര്‍ ഗ്രാമപഞ്ചായത്തംഗം യു.ടി. ബേബി, സി.എച്ച്. ബാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Kottur Services Co-operative Bank has donated LED TVs to the Kunnamram Velly Gramodeya Library for students who are struggling with online education due to lack of basic facilities.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read