ചങ്ങരോത്ത് ഒന്നര വയസുള്ള കുട്ടിയടക്കം ഒരു വീട്ടിലെ നാല് പേര്‍ക്ക് കോവിഡ് പോസിറ്റീവ്

By | Friday August 7th, 2020

SHARE NEWS

പേരാമ്പ്ര (2020 Aug 07): ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുതുവണ്ണാച്ചയില്‍ ഒന്നര വയസുള്ള കുട്ടിയടക്കം ഒരു വീട്ടിലെ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റീവ്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നടുവണ്ണൂര്‍ കരുവണ്ണൂരിലെ രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. 40 വയസുള്ള പുരുഷനും 33 വയസുള്ള ഇയാളുടെ ഭാര്യക്കും എട്ടും ഒന്നരയും വയസുകളുള്ള കുട്ടികള്‍ക്കുമാണ് ഇന്നലെ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായി കണ്ടത്.

കരുവണ്ണൂര്‍ സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് സ്രവ പരിശോധന നടത്തിയത്.

ഇവരുമായി പ്രാഥമിക സമ്പര്‍ക്കമുള്ളതായി കണ്ടെത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ഇന്ന് ചേരുന്ന ആര്‍ആര്‍ടി യോഗത്തിനു ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് ചങ്ങരോത്ത് കുടുംബ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എ.ടി. പ്രമീള, ഗ്രാമപഞ്ചായത്തംഗം എന്‍.എസ്. നിധീഷ് എന്നിവര്‍ അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകരും ഗ്രാമപഞ്ചായത്ത് അധികൃതരും രോഗ വ്യാപനം തടയുന്നതിനുള്ള പരിശ്രമത്തിലാണ്. ഇവരുമായി പ്രൈമറി, സെക്കണ്ടറി കോണ്ടാക്ട് ഉള്ളവരെ കണ്ടെത്തുന്നതിനും റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

Kovid positive through contact with four people in a house including a one and a half year old child in Muthuvannacha in Changaroth Grama Panchayat.

They contracted the disease through contact with a patient in Naduvannur Karuvannur who was diagnosed with the disease the other day. A 40-year-old man, his 33-year-old wife and eight- and one-and-a-half-year-old children tested positive yesterday.

They were under surveillance on the basis of their contact with a native of Karuvannur. The semen was then examined.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read