Categories
headlines

കോവിഡ് അവലോകനം: പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം നടന്നു


പേരാമ്പ്ര: കോവിഡ് 19 അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ പേരാമ്പ്ര മണ്ഡലത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്നു.


അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ യോഗം ചര്‍ച്ച ചെയ്തു. വാര്‍ഡുതല സ്ഥിതിഗതികള്‍ ശക്തിപ്പെടുത്തുന്നതിനാ വശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ യോഗം തീരുമാനിച്ചു.

24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിക്കാനും ആവശ്യമായ എല്ലാവര്‍ക്കും ഭക്ഷണമെത്തിക്കാനും അത്യാവശ്യഘട്ടത്തില്‍ രോഗികളെ ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കാനുള്ള വാഹനം ഏര്‍പ്പാടുപെയ്യാനും തീരുമാനമായി.


കൂടാതെ എഫ്എല്‍സിടി കള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും യോഗം വിലയിരുത്തി. വഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഉണ്ടാക്കുന്നതിനും യോഗം തീരുമാനിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP