Categories
headlines

കല്ലൂരില്‍ കോവിഡ് വ്യാപനം; പ്രദേശം അടച്ചു പൂട്ടി അധികൃതര്‍

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കല്ലൂരില്‍ കോവിഡ് വ്യാപിച്ചതോടെ പ്രദേശം പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും ചേര്‍ന്ന് അടച്ചു.


മലോല്‍ കണ്ടി മുതല്‍ അടക്കത്തോട് വരെയുള്ള ഭാഗമാണ് അടച്ചിട്ടിരിക്കുന്നത്. ഇവിടെ നടത്തിയ കോവിഡ് പരിശോധനയില്‍ 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പ്രദേശത്തു നടന്ന ഒരു വിവാഹത്തിന് പങ്കെടുത്ത ആളുകളില്‍ നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് 24 പേര്‍ക്ക് കോവിഡ് പോസിറ്റീവായത്.


ഇവിടെ 67 പേര്‍ക്ക് പരിശോധന ചെയ്തതില്‍ 24 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ പ്രദ്ദേശത്ത് ഇനിയും ആളുകള്‍ കോവിഡ് ടെസ്റ്റ് ചെയ്യാന്‍ ഉണ്ടെങ്കിലും അവര്‍ പരിശോധനക്ക് തയ്യാറാവുന്നില്ല.

പേരാമ്പ്ര പൊലീസും എച്ച്‌ഐയുടെയും നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും വീടുവീടാന്തരം കയറിയിട്ടും ആരുംതന്നെ പരിശോധനക്ക് തയ്യാറായിട്ടില്ല.


ഇതോടെ ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇവിടെ കൂടുതല്‍ നിന്ത്രണങ്ങള്‍ ഏര്‍ശപ്പടുത്തിയതെന്ന് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എ.ടി. പ്രമീള അിയിച്ചു. കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ അവിടുത്തെ സ്ഥിതി പറയാന്‍ ഗതികള്‍ വിലയിരുത്താന്‍ കഴിയുകയുള്ളു.

മറ്റുള്ളവരിലേക്ക് കോവിഡ് വ്യാപനം തടയുന്നതിനായ് ഇവിടെ പരിശോധനക്ക് ജനങ്ങള്‍ സഹകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ ആണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി അടിച്ചിരിക്കുകയാണ്.

സ്ഥലത്ത് പൊലീസ് പട്രോളിംങ്ങും കര്‍ശനമായി നടത്തുന്നുണ്ട്.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP