കേരളാ യൂത്ത്ഫ്രണ്ട് (എം) 50-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി യുവകര്‍ഷകരെ ഭവനങ്ങളില്‍ ആദരിക്കുന്നു

By | Tuesday June 23rd, 2020

SHARE NEWS

പേരാമ്പ്ര (June 23): കേരളാ യൂത്ത്ഫ്രണ്ട് (എം) 50-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക വൃത്തിയില്‍ വിജയം വരിച്ച യുവകര്‍ഷകരെ അവരുടെ ഭവനങ്ങളില്‍ എത്തി ആദരിക്കുന്ന ചടങ്ങാണ് ഇതില്‍ പ്രധാനം.

ഇതിന്റെ ജില്ലാതല ഉദ്ഘാടനം യുവ കര്‍ഷകരായ മരുതോങ്കരയിലെ തോമസ് കൈതക്കുളം, ചെമ്പനോടയിലെ ബെന്നി കാത്തിരക്കാട്ടു തൊട്ടിയില്‍ എന്നിവരെ ആദരിച്ച് ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് തോമസ് നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് ഒരു വര്‍ഷത്തെ കര്‍ഷകശ്രീ മാസികയും ഉപഹാരവും നല്കി.

യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡണ്ട് ലിയോസക്കറിയ, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഭിലാഷ് പാലാഞ്ചേരി, ആന്റോ ടോം തേരകം എന്നിവര്‍ നേതൃത്വം നല്കി.

ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ പി.ജെ ജോസഫ് ആഹ്വാനം ചെയ്ത ലോക്ക് ഡൗണ്‍ അഗ്രി ചലഞ്ചില്‍ ജില്ലയിലെ നിരവധി യുവാക്കളെ പങ്കെടുപ്പിക്കുക വഴി കാര്‍ഷിക അഭിരുചി വളര്‍ത്തിയെടുക്കാന്‍ യൂത്ത്ഫ്രണ്ട് ജില്ലാ നേതൃത്വത്തിന് ഇതിനകം സാധിച്ചിട്ടുണ്ട്.

ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന യൂത്ത് ഫ്രണ്ട് (എം) ജന്മദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.

Kozhikode District Committee is organizing various events to mark the 50th birthday of Kerala Youth Front (M).

The main function of the event is to honor the young farmers who have succeeded in agriculture in their homes as a part of attracting young people to agriculture.

District General Secretary Rajeev Thomas inaugurated the function. Farmers were given a year’s Karshakshree magazine and a subsidy.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read