കൊഴുക്കല്ലൂര്‍ കെജിഎംഎസ് യു.പി. സ്‌കൂളില്‍ ഗണിതോത്സവം ആരംഭിച്ചു

By | Saturday January 18th, 2020

SHARE NEWS

പേരാമ്പ്ര : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഗണിതോത്സവം കൊഴുക്കല്ലൂര്‍ കെജിഎംഎസ് യു.പി. സ്‌കൂളില്‍ ആരംഭിച്ചു. ഗണിതപഠനം ചലനാത്മകവും ആസ്വാദ്യകരവും ആക്കുക, ദൈനംദിന ജീവിതവുമായി സ്വാഭാവികമായ ഗണിത പഠനത്തെ കണ്ണി ചേര്‍ക്കുക വഴി ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളില്‍ വലിയ ഗണിതം കണ്ടെത്താന്‍ പ്രാപ്തരാക്കുക, നാട്ടു ഗണിതത്തിന്റെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഗണിതോത്സവം സംഘടിപ്പിച്ചത്.

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ യുപി സ്‌കൂളുകളില്‍ നിന്നായി 100 വിദ്യാര്‍ഥികളാണ് മൂന്നു ദിവസം നടക്കുന്ന സഹവാസക്യാമ്പില്‍ പങ്കെടുക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഇ.കെ ഗോപി അധ്യക്ഷത വഹിച്ചു. ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ബിആര്‍സി ട്രെയിനര്‍ രാംദാസ്, പ്രധാനാധ്യാപകന്‍ വി. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. ഗണിതോത്സവം ഞായറാഴ്ച സമാപിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read