Categories
headlines

കെപിഎസ്ടിഎ മേലടി ഉപജില്ലാ യാത്രയയപ്പ്-അനുമോദന സമ്മേളനം നടത്തി.

 

കെപിഎസ്ടിഎ മേലടി ഉപജില്ലാ യാത്രയയപ്പ്-അനുമോദന സമ്മേളനം നടത്തി.


പയ്യോളി: കെപിഎസ്ടിഎ മേലടി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച സംഘടനയിലെ അധ്യാപകര്‍ക്കുള്ള അനുമോദന സമ്മേളനവും സംഘടിപ്പിച്ചു.

ഉപജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞ സമ്മേളനം കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു.


സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശ്യാംകുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി. റവന്യൂ ജില്ലാ പ്രസിഡന്റ് സജീവന്‍ കുഞ്ഞോത്ത്, മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജീവ് വടക്കയില്‍, ടി.കെ. പ്രവീണ്‍, പി.കെ. അനീഷ്, എ. സുരേഷ് കുമാര്‍, ഇ. സുരേഷ് ബാബു, ടി.സി. സുജയ, പി. സുനിത, ടി. സതീഷ്ബാബു, ആര്‍.പി ഷോഭിദ് എന്നിവര്‍ പ്രസംഗിച്ചു.

സര്‍വീസില്‍ നിന്ന് വിരമിക്കുന്ന
മേലടി എഇഒ രാജീവ് വടക്കയില്‍, കുഞ്ഞബ്ദുള്ള മാണിക്കോത്ത്, പി. മുഹമ്മദ് അഷ്‌റഫ്, കെ.വി. ശശികുമാര്‍, എം.കെ. മോഹനന്‍, എന്‍.കെ. സുരേഷ്, കെ.കെ. നാരായണന്‍, എം. സത്യനാഥന്‍, പി.പി. കുഞ്ഞമ്മദ് എന്നിവര്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി.


വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കെപിഎസ്ടിഎ അംഗങ്ങളായ എം.കെ. കുഞ്ഞമ്മദ്, ടി.കെ. രജിത്ത്, കുഞ്ഞബ്ദുള്ള മാണിക്കോത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കെപിഎസ്ടിഎ സബ്ജില്ലാ പ്രസിഡന്റ് ജി.പി സുധീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രഷറര്‍ പി.കെ. അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP