Categories
headlines

ഓക്‌സി മീറ്റര്‍ ചാലഞ്ചിന് കെഎസ്ടിഎ തുക കൈമാറി

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കെ എസ് ടി എ. ഗ്രാമ പഞ്ചായത്തിന്റെ ഓക്‌സി മീറ്റര്‍ ചാലഞ്ചിലേക്ക് കെ.എസ്.ടി.എ ചങ്ങരോത്ത് ബ്രാഞ്ച് കമ്മിറ്റി 20,000 രൂപ കൈമാറി.


ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബ്രാഞ്ച് സെക്രട്ടറി പ്രബീഷ് പാലോറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്ക് തുക കൈമാറി.

കെഎസ്ടിഎ ജില്ല എക്‌സി. കമ്മിറ്റി അംഗം പി.സി. രാജന്‍, ബ്രാഞ്ച് കമ്മിറ്റി അംഗം കെ.എം. സുരേഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP