നൂറുമേനി വിജയം; വെങ്ങപ്പറ്റ സ്‌കൂളിനെ അനുമോദിച്ചു

By | Wednesday July 1st, 2020

SHARE NEWS

 

പേരാമ്പ്ര (July 01): നൂറു ശതമാനം വിജയം കൈവരിച്ച സര്‍ക്കാര്‍ വിദ്യാലയ അധികൃതരെ കെഎസ്‌യു പ്രവര്‍ത്തര്‍ അനുമോദിച്ചു. കൂത്താളി ഗ്രാമപഞ്ചായത്തിലെ വെങ്ങപ്പറ്റ ഗവ. ഹൈസ്‌ക്കൂള്‍ അധികൃതരെയാണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനം വന്നയുടനെ കൂത്താളി മണ്ഡലം കെഎസ് യു കമ്മിറ്റി പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ സ്‌ക്കൂളിലെത്തി അനുമോദിച്ചത്.

കെഎസ് യു ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മുഹമ്മദ് അഷറഫിന് ഉപഹാരം നല്‍കി പൊന്നാട അണിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി റംഷാദ് പാണ്ടിക്കോട്, കെഎസ്്‌യു നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അമിത്ത് മനോജ്, ജി.കെ അശ്വജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളില്‍ 61 പേരാണ് പരീക്ഷ എഴുതിയത്. മൂന്ന് പേര്‍ എല്ലാ വിഷയത്തിലും എ പ്ലസും രണ്ട് പേര്‍ ഒമ്പത് വിഷയത്തില്‍ എ പ്ലസും നേടി.

KSU activists commended the government school authorities who achieved 100% success. They authorities Vengapatta Govt HS Koothali grama Panchayath. After the SSLC announcement, the Koothali Mandalam commemorated the high school authorities in the presence of KSU committee workers.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read