വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യധാന്യ കിറ്റുകളുമായി കെഎസ്‌യു പ്രവര്‍ത്തകര്‍

By | Friday August 16th, 2019

SHARE NEWS

പേരാമ്പ്ര : പ്രളയ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കെഎസ്‌യു പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വിഭവങ്ങള്‍ ശേഖരിച്ചു. 200 കുടുംബങ്ങള്‍ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകള്‍ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു.

കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ് വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് മുആദ് നരിനട അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, എസ്. സുനന്ദ്, പി.എം. പ്രകാശന്‍, സലാം മരുതോറ, പി.സി. കുഞ്ഞമ്മദ്, ആര്‍.കെ. രജീഷ് കുമാര്‍, ജസ്റ്റിന്‍ രാജ്, ഷാജു പൊന്‍പറ, എ.പി. ഉണ്ണിക്കൃഷ്ണന്‍, എന്‍.ടി. ഷാനിസ്, അമിത് രാജപുരം, പി.എസ്. ആദിത്യ, നന്ദകിഷന്‍, അമൃത മുയിപ്പോത്ത്, അഭിനന്ദ്, ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read