കെഎസ്‌യു പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

By | Monday December 16th, 2019

SHARE NEWS

പേരാമ്പ്ര : ഡല്‍ഹി ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അത്രിക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പോസ്റ്റ് ഓഫീസ് ഉപരോധവും നടത്തി.

കല്ലോട് നിന്നും ആരംഭിച്ച മാര്‍ച്ച് പോസ്റ്റ് ഓഫീസ് പരിസരത്ത് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് യോഗം കെഎസ്‌യു ജില്ലാ ഉപാധ്യക്ഷന്‍ വി.ടി. സൂരജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മുആദ് നരിനട അധ്യക്ഷത വഹിച്ചു. ആദില്‍ മുണ്ടിയത്ത്, സിയാദ് ചെറുവണ്ണൂര്‍, നജീബ് കക്കറ മുക്ക്, ഹര്‍ഷ മുതുകാട്, ഗോകുല്‍ നടുവണ്ണൂര്‍, ഹരികൃഷ്ണന്‍ കുറ്റ്യാടി, സബിന്‍ ആവള, അനുരഞ്ജ് പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read