കെ.ടി കുഞ്ഞിരാമന്‍ നായരുടെ ചരമവാര്‍ഷികം ആചരിച്ചു

By | Monday March 16th, 2020

SHARE NEWS

പേരാമ്പ്ര : സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.ടി കുഞ്ഞിരാമന്‍ നായരുടെ മുപ്പത്തിമൂന്നാം ചരമവാര്‍ഷികം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ആവടുക്കയിലെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടത്തി.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലാരായണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി അധ്യക്ഷത വഹിച്ചു. ഡിഡിസി ജനറല്‍ സെക്രട്ടറിമാരായ സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ്, ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റ് ഇ.ടി സരീഷ്, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, വി.കെ നാരായണന്‍ അടിയോടി, കെ.സി രവീന്ദ്രന്‍, ഇ.പി മുഹമ്മദ്, ഷാജു പൊന്‍പറ, എസ്. സുനന്ദ്, വി.ടി സൂരജ്, പ്രകാശന്‍ കന്നാട്ടി, പി.എസ് സുനില്‍കുമാര്‍, രാജന്‍ കെ. പുതിയേടത്ത്, അരുണ്‍ കിഴക്കയില്‍, ഷിജു.കെ.ദാസ്, കെ.കെ. സൂപ്പി, സുരേന്ദ്രന്‍ മുന്നൂറ്റന്‍കണ്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read