അനുമോദനവും യാത്രയയപ്പും നല്‍കി

By | Thursday May 2nd, 2019

SHARE NEWS

പേരാമ്പ്ര: കടിയങ്ങാട്, കുന്നുമ്മല്‍ അഹമദ് മുസ്‌ലിയാര്‍ സ്മാരക നൂറുല്‍ ഖുര്‍ആന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ദൗറ പൂര്‍ത്തിയാക്കി തുടര്‍പഠനത്തിന് പോകുന്ന ഹാഫിളീങ്ങള്‍ക്ക് യാത്രയയപ്പും നല്‍കി.

സമസ്ത കേന്ദ്ര മുശാവറാംഗം എ.വി അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. കടിയങ്ങാട് മഹല്ല് പ്രസിഡന്റ് സി.കെ. കുഞ്ഞിമൊയ്തീന്‍ മൗലവി അധ്യക്ഷത വഹിച്ചു.

പുറവൂര് ഉസ്താദ്, അല്‍ ഹാഫിള് മുഖ്താര്‍ റഹ്മാന്‍, അസീസ് ഫൈസി, മൂസ ഹാജി തെക്കോലത്ത്, ബി.എസ് മൗലവി, എ.കെ ഇബ്രാഹിം മുസ്ലിയാര്‍, പി.കെ മുഹമ്മദ്, സി.കെ മുഹമ്മദ്, മൊയ്തു പുതുശ്ശേരി, കെ. റഷീദ് എന്നിവര്‍ സംബന്ധിച്ചു. ഉവൈസ് റഹ്മാനി തൃശൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹാഫിളുകള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. പി.കെ മുഹമ്മദലി സ്വാഗതവും റാശിദ് ദാരിമി കടിയങ്ങാട് നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read