Categories
headlines

കുരുടിമുക്ക് പാളപ്പുറം-വെങ്ങിലോട്ട് റോഡ് കൊതുകുവളര്‍ത്തു കേന്ദ്രമോ! ചളിനീന്തിക്കടന്നുള്ള യാത്രയ്ക്ക് ഇനിയും പരിഹാരമായില്ല…


പേരാമ്പ്ര: അരിക്കുളം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കുരുടിമുക്ക് പാളപ്പുറം-വെങ്ങിലോട്ട് റോഡ് കാല്‍നടയാത്രയ്ക്കു പോലും പറ്റാതെ ചളിക്കുളമായി.


മഴക്കാലമായതോടെ മുകള്‍ഭാഗത്ത് നിന്നും ഒലിച്ച് വരുന്ന വെള്ളം ഒഴുകി പോകാന്‍ സൗകര്യമില്ലാതായതോടെയാണ് റോഡില്‍ തന്നെ വെള്ളം കെട്ടി നിന്ന് ചളിക്കുളമായി മാറുന്നത്.

ഇതുമൂലം കെട്ടിനില്‍ക്കുന്ന ചളിവെള്ളത്തില്‍ കൊതുക് മുട്ടയിട്ട് മഴക്കാല പൂര്‍വ്വ രോഗങ്ങള്‍ വരാനുള്ള സാഹചര്യവും നിലവിലുണ്ട്. വെങ്ങിലോട്ട് മുതല്‍ കണ്ണങ്കാരിമീത്തല്‍ വരെയുള്ള ഭാഗം കോണ്‍ഗ്രീറ്റ് ചെയ്തിട്ടുണ്ട്.


പ്രദേശവാസികള്‍ക്ക് കുരുടിമുക്കിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാനുള്ള റോഡാണിത്. ഹരിജന്‍ സ്മാശനത്തിലേക്ക് ഹനുമാന്‍കുനി കോളനിക്കാര്‍ക്ക് എത്തിപ്പെടാനും ഈ റോഡ് എളുപ്പ മാര്‍ഗ്ഗമാണ്.

അങ്കണവാടിയിലേക്ക്് നിരവധി പിഞ്ചുകുഞ്ഞുങ്ങളും ഇതുവഴിയാണ് യാത്ര ചെയ്യാറ്. എത്രയും പെട്ടന്ന് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP