കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തണം: എല്‍ഡിഎഫ്

By | Saturday October 19th, 2019

SHARE NEWS

പേരാമ്പ്ര : കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തമെന്ന് എല്‍ഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് യാത്രക്കാര്‍ നിത്യേന യാത്ര ചെയ്യുന്ന ഈ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം കാരണം ഒരുമാസത്തിനിടെ അഞ്ച് മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുകയും ഒട്ടനവധി പേര്‍ക്ക് അപകടം വരികയും ചെയ്ത സാഹചര്യത്തിലാണ് ആവശ്യമുയര്‍ന്നത്.

വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിന് പൊലീസും ആര്‍ടിഒ യും ജാഗ്രത കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എ.കെ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ എ.കെ. ചന്ദ്രന്‍, കെ. കുഞ്ഞമ്മത്, എന്‍.പി. ബാബു, എ.കെ. ബാലന്‍, കെ. സജീവന്‍, ഇ കുഞ്ഞിരാമന്‍, കിഴക്കയില്‍ ബാലന്‍, വി.ടി.കെ. സമദ്, കെ. പ്രദീപ് കുമാര്‍, എം. കുഞ്ഞിരാമനുണ്ണി, എന്‍.എസ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read