Categories
headlines

കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ വിദ്യാഭ്യാസ ഹസ്തം 2021 മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

 

കൊയിലാണ്ടി : കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ നിര്‍ധനരായ 35 വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന വിദ്യാഭ്യാസ ഹസ്തം 2021ന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കൂട്ടായ്മയുടെ കുവൈറ്റ് ചെയര്‍മാന്‍ ഷാഹുല്‍ ബേപ്പൂര്‍, കൊയിലാണ്ടി ചെയര്‍മാന്‍ അബൂബക്കര്‍ മൈത്രി എന്നിവര്‍ക്ക് കൈമാറി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.


കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് തിക്കോടി കൈരളി ഗ്രന്ഥാലയത്തില്‍ നടന്ന പരിപാടിയില്‍ അബൂബക്കര്‍ മൈത്രി അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല മുഖ്യാതിഥിയായിരുന്നു. വി.പി ഇബ്രാഹിം കുട്ടി, കെ.കെ മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.


കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ നേതാക്കളായ ഇല്യാസ് ബഹസ്സന്‍, റഷീദ് ഉള്ളിയേരി, സുശാന്ത്, ജിനീഷ് നാരായണ്‍, നജീബ് മണമല്‍, ദിലീപ് അരയടത്ത്, ജന്‍ഷാദ്, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

കുവൈറ്റ് ചെയര്‍മാന്‍ ഷാഹുല്‍ ബേപ്പൂര്‍ സ്വാഗതവും ജഗത് ജ്യോതി നന്ദിയും പറഞ്ഞു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP