കല്ലോനോട് ഭൂമിക്ക് വിള്ളല്‍: എട്ട് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

By | Wednesday August 14th, 2019

SHARE NEWS

പേരാമ്പ്ര : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കല്ലാനോട് ഏഴാം വാര്‍ഡില്‍ മണിച്ചേരി മലയില്‍ ഭൂമി വിണ്ടുകീറല്‍. 1984ല്‍ മലയുടെ മറ്റൊരു ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായി ഒമ്പത് പേര്‍ മരിച്ചിരുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയില്‍.

മലയില്‍ ഭൂമി വിണ്ടുകീറല്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇതിന് സമീപമുള്ള പൂത്തേട്ട് കോളനിയിലേത് ഉള്‍പ്പെടെ എട്ട് കുടുംബങ്ങളെ ഒഴിപ്പിച്ചു. ഇവരെ സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് മാറ്റി. 30 മീറ്ററോളം നീളത്തിലാണ് വിണ്ടുകീറലുണ്ടായത്.

നേരത്തെ ഈ ഭാഗത്ത് ചെറിയ വിള്ളല്‍ ഉണ്ടായിരുന്നെന്നും ഇതിന്റെ വീതി കൂടുകയായിരുന്നു, ഈ ഭാഗത്ത് ശക്തമായ നീരുറവയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ മലയോട് ചേര്‍ന്ന് കഴിഞ്ഞ ദിവസം ചെറിയ ഉരുള്‍പൊട്ടലുണ്ടായതാണ്. കഴിഞ്ഞ വര്‍ഷം ഇതിന് സമീപം അരകിലോമീറ്റര്‍ അകലെയുള്ള മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി കൃഷി നാശം സംഭവിച്ചിരുന്നു.

ഇപ്പോള്‍ വിളളല്‍ കണ്ടെത്തിയതിന് 500 മീറ്റര്‍ താഴ്ഭാഗത്ത് താമസിക്കുന്നവരെ ദൂരേക്ക് മാറ്റി താമസിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഗീത ചന്ദ്രന്‍, വൈസ് പ്രസിഡന്റ് ഒ.കെ. അമ്മദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിജുമാണി, വലന്‍സി തൊണ്ടിയില്‍, സരീഷ് ഹരിദാസ്, ജോസ് വെളിയത്ത്, റവന്യൂ അധികൃതര്‍, പോലീസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

തുടര്‍ന്നാണ് ആളുകളെ മാറ്റി പാര്‍പ്പിച്ചത്. വിദഗ്ദ പഠനം നടത്തിയാല്‍ മാത്രമേ സ്ഥലത്തിന്റെ വിള്ളലിന് കാരണം കൃത്യമായി നിര്‍ണയിക്കാന്‍ കഴിയൂ. വിദഗ്ദരുടെ പഠനം നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗീത ചന്ദ്രന്‍ പറഞ്ഞു. സംഭവത്തെ പറ്റി വില്ലേജ് ഓഫീസര്‍ എം. അഭിലാഷ് ജില്ല കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read