വാല്യക്കോട്ട് കെ. മുരളീധരനെ തടയാന്‍ ശ്രമം

By | Sunday April 21st, 2019

SHARE NEWS

പേരാമ്പ്ര: വടകര ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ തടയാന്‍ സിപിഎം ശ്രമം. നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട്ട് ഞായറാഴ്ച വൈകു. 5.30നാണ് സംഭവം. അരിക്കുളത്തെ സ്വീകരണം കഴിഞ്ഞ് കല്ലോട്ടേക്ക് വരികയായിരുന്നു അദ്ദേഹം. പ്രകടനമായി എത്തിയ സി.പി.എം പ്രവര്‍ത്തകരാണ് മുരളി സഞ്ചരിച്ച തുറന്ന വാഹനം തടയാന്‍ ശ്രമിച്ചത്.

മുരളിയോടൊപ്പം സഞ്ചരിച്ച രണ്ട് അനൗണ്‍സ്‌മെന്റ് ജീപ്പ് തടഞ്ഞുവെച്ച് അനൗണ്‍സര്‍മാരെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതെ തുടര്‍ന്ന് സ്ഥലത്ത് കുറച്ചു നേരം സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. അബ്ദുല്‍ മജീദിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.

പേരാമ്പ്ര കല്ലോട് ഭാഗത്തും മുരളീധരന്റെ റോഡ് ഷോ കടന്നു പോവുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ പതാക വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. പൊലീസ് സ്ഥലത്തുണ്ടയിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

പരാജയഭീതിയില്‍ വിറളി പൂണ്ടാണ് സിപിഎമ്മുകാര്‍ അക്രമമഴിച്ചു വിടുന്നതെന്ന് നൊച്ചാട് പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി കുറ്റപ്പെടുത്തി. വാല്യക്കോട്ടെ സംഭവത്തില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ചെയര്‍മാന്‍ ടി.പി നാസര്‍ അധ്യക്ഷത വഹിച്ചു. പി.എം പ്രകാശന്‍, മുനീര്‍ എരവത്ത്, വി.വി ദിനേശന്‍, ആര്‍.കെ മുനീര്‍, രബിന്‍ ചന്ദ്രന്‍, എം.ടി ഹമീദ് പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read