Categories
headlines

എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍ക്ക് പാഠം പേരാമ്പ്രയുടെ ആദരം

പേരാമ്പ: കഴിഞ്ഞ വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍ക്ക് പാഠത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദനം നല്‍കി.


മന്ത്രി ടി.പി. രാമകൃഷ്ണന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും ട്രോഫിയും കുട്ടികളുടെ വീടുകളില്‍ എത്തിച്ചു നല്‍കാനായി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് വിതരണം ചെയ്തു.

കഴിഞ്ഞ വര്‍ഷം മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലായി 469 വിദ്യാര്‍ത്ഥികള്‍ എല്‍എസ്എസും, 199 വിദ്യാര്‍ത്ഥികള്‍ യുഎസ്എസും നേടിയിരുന്നു.


മുന്‍ വര്‍ഷത്തേക്കാള്‍ നൂറ് ശതമാനം വര്‍ദ്ധനവാണ് സ്‌കോളര്‍ഷിപ്പില്‍ ഉണ്ടായത്. പാഠം പദ്ധതിയുടെ ഭാഗമായി മോഡല്‍ പരീക്ഷ, കൈപ്പുസ്ത വിതരണം, വിവിധ പരിശീലനങ്ങള്‍, പിടിഎ ശാക്തീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

പുരസ്‌കാര വിതരണ ചടങ്ങ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു.


സി.എച്ച്. സനൂപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.വി. വിനോദന്‍ , കെ.പി. പുഷ്പ, ലത്തീഫ് കരയത്തോടി, സി. കെ. വിനോദന്‍, കെ. ഷാജിമ എന്നിവര്‍ പ്രസംഗിച്ചു.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP