ലിനി വിടപറഞ്ഞിട്ട് നാല്‍പത് നാള്‍; നൊമ്പരം വിട്ടൊഴിയാതെ നാടാകെ

By | Thursday June 28th, 2018

SHARE NEWS

പേരാമ്പ്ര : നിപയെന്ന മാരക ബാധ ഏതോ രൂപത്തില്‍ കടിയങ്ങാട് സൂപ്പിക്കടയിലെ സാബിത്ത് എന്ന യുവാവിനെ അകപ്പെടുത്തിയപ്പോള്‍ മാലാഖ കൈകളുമായി പരിചരണത്തിന് എത്തിയ ലിനി എന്ന ആരോഗ്യ പ്രവര്‍ത്തകക്ക് നല്‍കേണ്ടി വന്നത് തന്റെ ജീവന്‍ തന്നെയായിരുന്നു. ജിവിത വൃത്തിക്കായ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികളെ പരിചരിക്കുന്നതിനിടയല്‍ മരണം നിപയെന്ന മാരക വൈറസിന്റെ രൂപത്തില്‍ എത്തി ലിനിയെ തട്ടിയെടുത്തിട്ട് ഇന്ന് നാല്‍പ്പത് നാള്‍ തികയുകയാണ്.

ലിനിയുടെ നാല്‍പ്പത്തിയൊന്നാം ചരമദിനമായ നാളെ ശനിയാഴ്ച അവരുടെ ഓര്‍മ്മക്കായ് കുടുംബക്കാര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജിവനക്കാര്‍ക്കും അതുപോലെ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ നാടായ വടകര ജില്ല ആശുപത്രിയിലും തൊട്ടില്‍പ്പാലം ചാത്തന്‍കോട്ട് നടയിലെ സ്‌നേഹഭവനിലെ അന്തേവാസികള്‍ക്കും ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ലിനിയുടെ ചെമ്പേനാടയിലെ വീട്ടില്‍ അന്ന് അടുത്ത ബന്ധുക്കളും നാട്ടുകാരും ഒത്തുചേരുന്നു. കാലത്ത് മതപരമായ ചില ചടങ്ങുകളും നടത്തപ്പെടും. ലിനി പറന്നകന്നിട്ട് ഇത്രയും ദിവസങ്ങളായെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. പരലും ആ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല. നൊമ്പരം വിട്ടൊഴിയാതെ എല്ലാം ഇന്നലെ യെന്നപോലെ തേങ്ങുന്ന ഹൃദയവുമായ് കഴിയുകയാണ് നാട്ടുകാരും വീട്ടുകാരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read