ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു

By | Saturday September 14th, 2019

SHARE NEWS

പേരാമ്പ്ര : ലയണ്‍സ് ക്ലബ്ബ് അന്തര്‍ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ചിത്ര രചനാ മത്സരത്തിന്റെ ഭാഗമായി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായ് ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായ് സപ്തംബര്‍ 21 ശനിയാഴ്ച പേരാമ്പ്ര എയുപി സ്‌കൂളില്‍ വെച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

പ്രശസ്ത ചിത്രകാരന്‍ പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്യും. യൂണിറ്റില്‍ നിന്നും തെരഞ്ഞെടുക്കുന്ന 3 പേരുടെ ചിത്രങ്ങള്‍ ജില്ലാ തലത്തിലും ജില്ലാ തലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന 3 ചിത്രങ്ങള്‍ അന്തര്‍ ദേശീയ തലത്തിലും മത്സരത്തിനായ് പരിഗണിക്കും. അന്തര്‍ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന 11,12,13 വയസ് പ്രായമായവരുടെ ചിത്രത്തിന് 5000 ഡോളറും (ഏകദേശം 3.5 ലക്ഷം രൂപ) അമേരിക്കയില്‍ നടക്കുന്ന അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ 2 കുടുംബാംഗങ്ങള്‍ക്കൊപ്പം പങ്കെടുക്കാന്‍ അവസരവും ഉണ്ടായിരിക്കും.

തെരഞ്ഞെടുക്കുന്ന 23 ചിത്രങ്ങള്‍ക്ക് 500 ഡോളറും (ഏകദേശം 35000 രൂപ) സമ്മാനമായി ലഭിക്കുമെന്ന് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. യൂണിറ്റ് തലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രം വരക്കനാവശ്യമായ കാന്‍വാസ് സംഘാടകര്‍ നല്‍കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സപ്തംബര്‍ 19ന് മുമ്പ് നേരിട്ടോ 9946412431, 9947872071 എന്നീ നമ്പറുകളിലോ etreghukadiyangad@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണെന്ന് പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത്, ട്രഷറര്‍ ഡോ. കെ.വി. കരുണാകരന്‍, ഡോ. കെ. ബാലന്‍ അടിയോടി എന്നിവര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read