പേരാമ്പ്ര : പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് സപ്തംബര്‍ 21 ന് നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. ലയണ്‍സ് ക്ലബ്ബ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന ചിത്ര രചനാ മത്സരത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
വിജയികളെ പ്രഖ്യാപനവും സമ്മാന വിതരണവും ലയണ്‍സ് പ്രസിഡന്റ് രവീന്ദ്രന് കേളോത്ത് ഉദ്ഘാടനം ചെയ്തു. യുപി, ഹൈസ്ക്കൂള് വിഭാഗങ്ങളിലായി ഒന്ന്, രണ്ട്, മുന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് സമ്മാനവും മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
അന്താരാഷ്ട്ര തല മത്സത്തിലേക്ക് മത്സരിക്കാന്‍ യോഗ്യത നേടിയ ചിത്രം മത്സരത്തിന് അയച്ചു. ഇ.ടി. രഘു അധ്യക്ഷത വഹിച്ചു. ഡോ. കെ.വി. കരുണാകരന്, അലങ്കാര്‍ ഭാസ്ക്കരന്‍, ഡോ. കെ.ബി. അടിയോടി, ഡോ. എം.എം. സനല്‍ കുമാര്‍, ഡോ. കെ.പി. സോമനാഥന്, വി.എന്‍. മുരളീധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.