കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആദരവുമായി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്

By | Saturday April 25th, 2020

SHARE NEWS

പേരാമ്പ്ര : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആദരവുമായി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്. പേരാമ്പ്രയില്‍ രാപ്പകലില്ലാതെ ലോക്ക്ഡൗണ്‍ ഡ്യൂട്ടിയിലേര്‍പ്പെട്ടിരിക്കുന്ന പൊലീസ് റവന്യൂ ഉദ്യോഗസ്ഥര്‍, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ആരോഗ്യ ്രപവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെയാണ് ആദരിച്ചത്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്് കുടയും മാസ്‌ക്കും മറ്റുള്ളവര്‍ക്ക് മാസ്‌ക്കുകളും ആദരവിന്റെ ഭാഗമായി വിതരണം ചെയ്തു. പേരാമ്പ്ര പൊലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഡിവൈഎസ് പി അശ്വകുമാര്‍ക്ക് പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത് ഉപഹാരങ്ങള്‍ കൈമാറി. പൊലീസ് ഇന്‍സ്പക്ടര്‍ കെ. സുമിത്ത് കുമാര്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രശാന്ത് പാലേരി എന്നിവര്‍ സന്നിഹിതരായിരുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഡോ. കെ.വി. വിനോദും ഏറ്റുവാങ്ങി. ഡോ. കെ. ജിതേഷ്, എച്ച്‌ഐ ഇ.എം. ശശീന്ദ്രകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. വില്ലേജ് ഓഫീസുകളിലും മാസ്‌ക് വിതരണം ചെയ്തു.

ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ഡോ. കെ.പി. സോമനാഥന്‍, ഡോ. കെ.ബി. കരുണാകരന്‍, ശശീന്ദ്രന്‍ കീര്‍ത്തി, ഇ.ടി. രഘു എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read