േലാക്ക് ഡൗണ്‍: ഭക്ഷണം കിട്ടാതെ ഇതര സംസ്ഥാന തൊഴിലാളികള്‍

By | Thursday March 26th, 2020

SHARE NEWS

പേരാമ്പ്ര : കോവിഡ് 19 എതിരെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമകയി രാജ്യത്താകമാനം പ്രഖ്യാപിച്ച േലാക്ക് ഡൗണില്‍ ഭക്ഷണം കിട്ടാതെ ഇതര സംസ്ഥാന തൊഴിലാളികള്‍. പാലേരി വില്ലേജിന്റെ വിവിധ ഭാഗങ്ങളിലായാണ് 256 ഇതര സംസ്ഥാന തൊഴിലാളികള്‍ ഭക്ഷണം ലഭ്യമാകാതെ ദുരിതത്തിലായത്.

റവന്യൂ ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി ഇവര്‍ക്ക് ഭക്ഷണമുറപ്പാക്കി. പാലേരി വില്ലേജോഫീസര്‍ പ്രദീപ് കീര്‍ത്തിമന്ദിര്‍, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.സി. പ്രമീള, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.കെ. രവി, പി.പി. നാണു എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു.

ഇവരുടെ കോണ്‍ട്രാക്റ്റര്‍മാരും കെട്ടിട ഉടമകളും ഇവരുടെ ഭക്ഷണകാര്യം ഏറ്റെടുത്തതായി അധികൃതര്‍ അറിയിച്ചു. കൂടാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 300 ഓളം ആളുകളെ നിരന്തരം ബന്ധപ്പെടുന്നതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read