ലോക് ഡൗണ്‍; നിയമ ലംഘനത്തിന് 21 പേര്‍ക്കെതിരെ കേസെടുത്തു

By | Wednesday March 25th, 2020

SHARE NEWS

പേരാമ്പ്ര : രാജ്യമാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ വാഹനങ്ങളുമായി അനാവശ്യമായി റോഡില്‍ ചുറ്റികറങ്ങിയതിന് 21 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സ്വകാര്യ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരെ പൊലീസ് പരിശോധനക്ക് ശേഷമാണ് പോവാന്‍ അനുവദിക്കുന്നത്. അല്ലാത്തവരെ തിരിച്ചയക്കുകയും ചെയ്തു. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെ നിയമ ലംഘനം നടത്തിയതിന് പേരാമ്പ്ര പൊലീസ് 6 കേസും, കൂരാച്ചുണ്ട്. പെരുവണ്ണാമൂഴി പൊലീസുകള്‍ 4 വീതം കേസുകളും, മേപ്പയ്യൂര്‍ പൊലീസ് 7 കേസും രജിസ്റ്റര്‍ ചെയ്തു.

അവശ്യ സര്‍വ്വീസുകളായി പ്രഖ്യാപിച്ച വിഭാഗങ്ങളില്‍ ജോലിയുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ആശുപത്രിയില്‍ പോകുന്നവര്‍ തുടങ്ങി സര്‍ക്കാര്‍ നിശ്ചയിച്ചവരല്ലാതെ മറ്റുള്ളവര്‍ അകാരണമായി റോഡിലിറങ്ങിയാല്‍ നടപടിയുണ്ടവും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read